Times Kerala

 ഡൽഹിയ്ക്ക് പിന്നാലെ ബാം​ഗ്ലൂരിലെ സ്കൂളുകളിലും ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പൊലീസ്

 
 ഡൽഹിയ്ക്ക് പിന്നാലെ ബാം​ഗ്ലൂരിലെ സ്കൂളുകളിലും ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പൊലീസ്
 ഡൽഹിയ്ക്ക് പിന്നാലെ ബാം​ഗ്ലൂരിലെ സ്കൂളുകളിലും ബോംബ് ഭീഷണി. ബംഗളൂരു സൗത്ത് കഗല്ലിപ്പുരയിലെ സ്വകാര്യ സ്കൂളിലേക്കാണ് ഭീഷണി മെയിൽ വന്നത്. ബോംബ് സ്‌ക്വാഡും, പൊലീസും സ്ഥലത്ത് പരിശോധന നടത്തി. അമൃത്ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അർധരാത്രിയിലാണ് സ്കൂളിൽ ബോംബുള്ളതായി ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. അമൃത്ഹള്ളി പൊലീസിനൊപ്പം ബോംബ് സ്‌ക്വാഡും പൊലീസ് നായയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ബോംബുള്ളതിന്റെ യാതൊരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.  

Related Topics

Share this story