Times Kerala

നടി സുമലത ബിജെപിയിലേക്ക്

 
ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സു​മ​ല​ത അം​ബ​രീ​ഷ്
മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ അംഗത്വം സ്വീകരിക്കും. ‘ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും, ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു’- സുമലത അറിയിച്ചു.
മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ലോക്സഭയിൽ വരുന്നത്.

Related Topics

Share this story