Times Kerala

 കന്നഡ സൂപ്പർ താരം ദർശന്‍റെ അറസ്റ്റിനു പിന്നാലെ നടി പവിത്ര ​ഗൗഡയും പിടിയിൽ

 
കന്നഡ സൂപ്പർ താരം ദർശന്‍റെ അറസ്റ്റിനു പിന്നാലെ നടി പവിത്ര ​ഗൗഡയും പിടിയിൽ
 

ബം​ഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂ​ഗുദീപ അറസ്റ്റിലായതിനു പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ വീട്ടിൽനിന്ന് അന്നപൂർണേശ്വരി ന​ഗർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് പവിത്ര ​ഗൗഡക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.   മൈസൂരുവിലെ ഫാം ഹൗസില്‍ നിന്നാണ് 47കാരനായ ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഒപ്പം ഒമ്പതു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച കാമാക്ഷി പാളയത്തിലെ അപ്പാർട്ട്‌മെന്‍റിന് സമീപത്തെ അഴുക്കുചാലിലാണ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി (33) എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  പവി​ത്ര ഗൗഡക്ക് രേണുക ചില സന്ദേശങ്ങൾ അയക്കുകയും ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴിൽ അനുചിതവും കമന്‍റുകൾ പോസ്റ്റ് ചെയ്തതായും പറയുന്നു. ഇതേതുടർന്നാണ് കൊലപാതകമെന്നും ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. 

Related Topics

Share this story