ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപണം; സഹസംവിധായകനെതിരെ കേസ്

കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കൽ, മതവികാരം വൃണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഐപിസി 153, 153(1) എ, 295 എ എന്നീ വകുപ്പുകൾ സിഗപ്പിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്തിന്റെ സഹസംവിധായകനായ സിഗപ്പി ഏപ്രിൽ 30-ന് നടന്ന കവിസദസിൽ ഈ കവിത ആലപിച്ചിരുന്നു.
ആൾനൂഴി വൃത്തിയാക്കാൻ പുരാണകഥാപാത്രങ്ങൾ ഇറങ്ങുമ്പോൾ സീതാദേവി കാഴ്ചക്കാരിയായി നിൽക്കുന്നുവെന്ന ആശയമുള്ള വരികൾ ഈ ആക്ഷേപഹാസ്യ കവിതയിൽ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ വലതുപക്ഷ സംഘടനകൾ പരാതി നൽകിയത്. നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പാ. രഞ്ജിത്ത് അടക്കമുള്ളവർ രംഗത്തെത്തി.