ഡല്‍ഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ പ്രതി തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു
May 2, 2023, 12:05 IST

ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവ് പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതി കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ പ്രതി തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എതിര് സംഘത്തില്‍പ്പെട്ട യോഗേഷ് ടുന്ഡയും കൂട്ടാളികളും ജയിലിനുള്ളില്‍വച്ച് ഇരുമ്പുദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
ആക്രമണത്തില്‍ രോഹിത് എന്ന തടവുകാരനും പരിക്കേറ്റിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
