Times Kerala

 ഗർഭഛിദ്രം ഇനി 24 ആഴ്ച വരെയാകാം; വിജ്ഞാപനം പുറത്തിറങ്ങി

 
ഗർഭഛിദ്രം ഇനി 24 ആഴ്ച വരെയാകാം; വിജ്ഞാപനം പുറത്തിറങ്ങി
 ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമപ്രകാരം ഇനി ലൈംഗികാതിക്രമത്തിന് ഇരയായവർ, വിവാഹബന്ധം വേർപ്പെടുത്തുകയോ വിധവയാവുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക പ്രശ്‌നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്‌ക്കുള്ളിലാണെങ്കിലും ഗർഭഛിദ്രം നടത്താം. നേരത്തെ 20 ആഴ്ചയ്‌ക്കുള്ളിൽ ഗർഭഛിദ്രം നടത്തണമെന്നായിരുന്നു നിയമം.

Related Topics

Share this story