Times Kerala

 പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ

 
 പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ
 ന്യൂഡൽഹി: പഞ്ചാബിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ ഇൻഡ്യ മുന്നണിയുമായി സഖ്യമില്ലെന്ന് കെജ്രിവാൾ പ്രഖ്യാപിച്ച അദ്ദേഹം പഞ്ചാബിലും ഛണ്ഡിഗഢിലുമുള്ള 14 സീറ്റുകളിലും എ.എ.പി മത്സരിക്കുമെന്ന് പറഞ്ഞു. പഞ്ചാബിലെ ഖന്നയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളി​ൽ പഞ്ചാബിലെ 13 സീറ്റുകളിലേക്കും ഛണ്ഡിഗഢിലെ ഒരു സീറ്റിലേക്കുമുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.

Related Topics

Share this story