Times Kerala

പഞ്ചാബിലെ മുഴുവൻ സീറ്റിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ

 
തനിക്ക് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി കെജ്‌രിവാൾ

ഡൽഹി: പഞ്ചാബിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇൻഡ്യ മുന്നണിയുമായി പഞ്ചാബിൽ സഖ്യമില്ലെന്ന് കെജ്രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലും ഛണ്ഡിഗഢിലുമുള്ള 14 സീറ്റുകളിലും എ.എ.പി മത്സരിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

വരും ദിവസങ്ങളി​ൽ പഞ്ചാബിലെ 13 സീറ്റുകളിലേക്കും ഛണ്ഡിഗഢിലെ ഒരു സീറ്റിലേക്കുമുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു. പഞ്ചാബിലെ ഖന്നയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

പഞ്ചാബ് സർക്കാറിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഞങ്ങളുടെ കൈകൾ കൂടുതൽ ശക്തമാക്കുമ്പോൾ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് ഊർജമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story