Times Kerala

ഓപ്പറേഷൻ ലോട്ടസ് ആരോപണം ആവർത്തിച്ച് ആംആദ്മി പാർട്ടി

 
ഓപ്പറേഷൻ ലോട്ടസ് ആരോപണം ആവർത്തിച്ച് ആംആദ്മി പാർട്ടി
ഓപ്പറേഷൻ ലോട്ടസ് ആരോപണം ആവർത്തിച്ച് ആംആദ്മി പാർട്ടി. ബിജെപിയിലേക്ക് ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് പറഞ്ഞതായി ഡൽഹി മന്ത്രി അതിഷിയുടെ ആരോപണം. തന്നെയും മന്ത്രി സൗരഭരദ്വാജിനെയും ദുർഗേഷ് പതക്‌നെയും , രാഘവ് ചദ്ധയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ പദ്ധതി എന്നും അതിഷി. സിബിഐ, മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.


ബിജെപി വീണ്ടും ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാനായി ഓപ്പറേഷൻ താമര ആരംഭിച്ചതയാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ഇന്നലെ ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ പാർട്ടിയിൽ ചേരാൻ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്ന് അതിഷിയും വെളിപ്പെടുത്തൽ നടത്തിയത്.

Related Topics

Share this story