Times Kerala

നിതീഷിനും നായിഡുവിനും മുന്നറിയിപ്പ് നൽകി ആദിത്യ താക്കറെ: ബി ജെ പി അടച്ചിട്ട മുറിയിൽ നൽകിയ ഉറപ്പുകൾ ലംഘിക്കും 

 
 ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ന്ന നാ​ണം​കെ​ട്ട വി​ധി ഇ​തു​വ​രെ ക​ണ്ടി​ട്ടില്ല; ശി​വ​സേ​ന ത​ർ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​ദി​ത്യ താ​ക്ക​റെ
മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും മുന്നറിയിപ്പുമായി രംഗത്ത്. ആദിത്യ താക്കറെ ബി ജെ പി, എൻ ഡി എ സഖ്യ കക്ഷികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എഴുതി വാങ്ങണമെന്ന് പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി അടക്കം ലഭിച്ച വാഗ്ദാനങ്ങളെല്ലാം പരസ്യപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം ബി ജെ പി  അടച്ചിട്ട മുറിക്കുള്ളിൽ നൽകുന്ന ഉറപ്പുകൾ എല്ലാം ലംഘിക്കുമെന്നും കൂട്ടിച്ചേർത്തു. ബി ജെ പി തേടുന്നത് സഖ്യ കക്ഷികളെ തകർക്കാനുള്ള അവസരമാണ് എന്ന് പറഞ്ഞ അദ്ദേഹം അതാണ് ശിവസേനയുടെ അനുഭവം എന്നും വ്യക്തമാക്കി. 

Related Topics

Share this story