Times Kerala

ഡല്‍ഹിയിൽ പൊതുമധ്യത്തില്‍ യുവാവ് സ്വന്തം കഴുത്തറുത്തു

 
crime
ന്യൂഡല്‍ഹി: പൊതുമധ്യത്തില്‍ യുവാവ് കത്തിയുപയോഗിച്ച്‌ സ്വന്തം കഴുത്തറുത്തു. കഴുത്തറുത്ത ക്രിഷന്‍ ഷെര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഡല്‍ഹിയിലെ നാഥു കോളനി ചൗക്കിലാണ് സംഭവം നടന്നത്. ഭാര്യയില്‍ നിന്ന് വേര്‍പെട്ടു കഴിയുന്ന ഷെര്‍വാള്‍ വിഷാദരോഗിയാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരന് പരിക്കേല്‍ക്കുകയും പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും  ചെയ്തു.  വളരെ ശ്രമപ്പെട്ടാണ് ഇയാളില്‍ നിന്ന് പൊലീസ് തോക്ക് തിരിച്ചു വാങ്ങിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story