ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് 4.50 ലക്ഷം രൂപക്ക് വിറ്റു
May 24, 2023, 21:45 IST

ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ മാനിയ മേഖലയിൽ ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു. ധോൽപൂർ ജില്ലയിലെ മനിയയയിലാണ് സംഭവം നടന്നത്. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. 38-കാരനായ ഭൂപൽ സിങ് ആണ് 4.50 ലക്ഷം പിതാവിന് പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്. മെയ് 21-ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൺകുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി.വൈ.എസ്.പി പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.
മനുഷ്യക്കടത്ത്, ശൈശവ വിവാഹം, പോക്‌സോ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മണിയ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിവാഹ-ശിശുക്ഷേമ ഓഫീസർ സുരേഷ് ചന്ദ് പറഞ്ഞു.