Times Kerala

പാർക്കിൽ കളിക്കുകയായിരുന്ന ഏഴു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു 

 
dogs
ഹൈദരാബാദ്: പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസ്സുകാരനെ തെരുവ്നായ്ക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ വാരാണസിയിൽ നിന്നെത്തിയ റോഡരികിൽ ചെറിയ സാധനങ്ങൾ വിൽക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്. തെലങ്കാനയിലെ വാറങ്കൽ-കാസിപേട്ട് മേഖലയിലെ റെയിൽവേ കോളനിക്ക് സമീപമുള്ള പാർക്കിലാണ് സംഭവം നടന്നത്. കഴുത്തിലടക്കം മുറിവേറ്റ കുട്ടിയെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാറങ്കൽ വെസ്റ്റ് എം.എൽ.എയും സിറ്റി മേയറും കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.


 

Related Topics

Share this story