ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു; ഒരാൾക്ക് പരിക്ക്
Sun, 7 May 2023

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. ഡൽഹിയിലെ തിരക്കേറിയ റോഡിലാണ് സംഭവം. അപകടത്തില്‍ വാഹന ഉടമയ്ക്ക് പരിക്കേറ്റു.
10 ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാല്‍ വാഹനത്തില്‍ എക്‌സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്ന് ഉടമ അറിയിച്ചു. കൂടാതെ എം.ജിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്.