മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്‌സംഗം ചെയ്തു

rape
  കല്‍ബുര്‍ഗി: കര്‍ണാടക കല്‍ബുര്‍ഗിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗത്തിന് ഇരയാക്കി. ഏഴുമാസമായി ചികിത്സയില്‍ തുടരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് അകത്തുകടന്ന അക്രമി  പീഡനത്തിന് ഇരയാക്കിയത്. കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കലബുറഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ സംഭവം നടന്നത്. ഏഴുമാസമായി ആശുപത്രിയില്‍ കഴിയുന്ന യുവതിയാണു ക്രൂരതയ്ക്ക് ഇരയായത്. മാനസിക വെല്ലുവിളി നേരിടുന്ന ഇവരെ വാര്‍ഡില്‍ അതിക്രമിച്ചു കയറിയ മെഹബൂബ് പാഷയെന്നയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തതിനുശേഷം ആശുപത്രി അധികൃതര്‍ക്കു കൈമാറി. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടുന്ന ബ്രഹ്മപുര പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് േരഖപ്പെടുത്തി. നിറയെ രോഗികളുള്ള ആശുപത്രിയിക്കുള്ളിലേക്ക് പുറത്തുനിന്നൊരാള്‍ക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞതു കടുത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. 

Share this story