പതിനാറുകാരിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
Mon, 8 May 2023

പതിനാറുകാരിയെ ബോട്ടില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സത്‌ന ജില്ലയിലെ ചിത്രകൂടില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. മന്ദാകിനി നദിക്ക് സമീപത്തുവച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികള്‍ 16 കാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഹൈദരാബാദില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതായും ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.