പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവൻ കവർന്നു
May 15, 2023, 20:20 IST

നാഗർകോവിൽ: ഗണപതിപുരത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവൻ സ്വർണ്ണാഭരണം കവർന്നു. റിയൽ എസ്റ്റേറ്റ് സംരംഭകൻ മുരുകന്റെ വീട്ടിലാണ് മോഷണം നടന്നത്. മകന്റ പഠനവുമായി ബന്ധപ്പെട്ട് കുടുംബത്തോടെ മുരുകൻ ചെന്നൈയിൽ പോയ തക്കം നോക്കിയാണ് കവർച്ച.
തിങ്കളാഴ്ച മുരുകന്റെ പിതാവ് ഭൂതലിംഗം വീട് നോക്കാൻ വന്നപ്പോഴാണ് വീടും സമീപത്തെ ഓഫിസും തുറന്ന നിലയിൽ കണ്ടത്. ഉടനെ വിവരം രാജാക്കമംഗലം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കന്യാകുമാരി ഡി.എസ്.പി രാജ, ഇൻസ്പെക്ടർ കണ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. നൂറോളം പവൻ ആഭരണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. മുരുകൻ തിരിച്ചെത്തിയാലെ യഥാർത്ഥ വിവരം അറിയാൻ കഴിയുകയുള്ളൂ.