പ്രധാനമന്ത്രിക്ക് കത്തയച്ചു; പിന്നാലെ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ; ചോദ്യം ചെയ്യൽ തുടരുന്നു

cbi
  പ്രധാനമന്ത്രിക്ക് കത്തയച്ച ഗവേഷക വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത്  സിബിഐ. വിക്ടർ ജയിംസ് എന്ന യുവാവിനെ  കഴിഞ്ഞ 24 മണിക്കൂറായി കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ട്. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവം. അതേസമയം സംസ്ഥാന പൊലീസ് ഉദോഗസ്ഥരെ കടത്തിവിടാനോ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനോ സിബിഐ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ 7.30നു ഡൽഹിയിൽ നിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥനാണ് തഞ്ചാവൂർ സ്വദേശിയായ വിക്ടർ ജെയിംസ് എന്ന യുവാവിന്റെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന യുവാവിനെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ ചോദ്യം ചെയ്യണമെന്ന് ആവ്യപ്പെട്ട് കൂട്ടികൊണ്ട് പോക്കുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. പുതുകോട്ടയിലുള്ള കേന്ദ്രസർക്കാരിൻ്റെ ഐഐസിപിഡി അവാർഡ് ഹൗസിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഒരു ദിവസത്തോളമായി ചോദ്യം ചെയ്യൽ തുടരുകയാണ്.  അതേസമയം  കത്തിൻ്റെ ഉള്ളടക്കം എന്തെന്ന്  സിബിഐ വ്യക്തമാക്കിയിട്ടില്ല. ഒപ്പം വിഷയം അന്വേഷിക്കാൻ എത്തിയ സംസ്ഥാന പോലീസ് തടയുകയും ചെയ്തു. സിബിഐ കസ്റ്റഡിയിലുള്ള വിക്ടർ ജയിംസ് രാജ  ഓർഗാനിക് ഫാമിംഗിൽ ഗവേഷക വിദ്യാര്‍ഥിയാണ്. സാമൂഹിക മാധ്യമങ്ങൾ അടക്കം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചുതന്നാണ് മാതാപിതാക്കൾ പറയുന്നത്. 

Share this story