ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു; ഡി.കെ. ശിവകുമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
May 2, 2023, 17:15 IST

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോലാറിലേക്ക് പോകവെയാണ് സംഭവം നടന്നത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് പക്ഷിയിടിച്ചത്. അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് നിസാര പരിക്കേറ്റു. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
പക്ഷിയിടിച്ചതിനെ തുടർന്ന് ഹെലികോപ്റ്ററിന്‍റെ ചില്ലിന് വിള്ളൽ വീണതോടെ തൊട്ടടുത്തുള്ള ജക്കൂർ ഹെലിപാഡിൽ ഇറക്കി. ഹെലികോപ്റ്റർ താഴെ ഇറക്കിയതിന് പിന്നാലെ ചില്ല് തകർന്നു വീഴുകയും ചെയ്തു. എല്ലാവരും സുരക്ഷിതരാണെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.