ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച ഗൗൺ; മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്
May 2, 2023, 19:46 IST

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷനായ മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്. മെറ്റ് ഗാലയിൽ ആദ്യമായാണ് താരം പങ്കെടുക്കുന്നത്.
ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച വെള്ള ഗൗൺ അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തിയത്. പ്രബൽ ഗുരുങ്ങാണ് ആലിയയുടെ വസ്ത്രം രൂപകല്‌പന ചെയ്തത്.
കാഴ്ചയിൽ സിംപിൾ ലുക്ക് തോന്നിപ്പിക്കുമെങ്കിലും വളരെയധികം പ്രത്യേകതകളുള്ള ഗൗണാണ് ഇത്. ലോക പ്രശസ്ത ജർമ്മൻ ഫാഷൻ ഡിസൈനറും ഫാഷൻ ഐക്കണുമായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണിൽ ആലിയ എത്തിയത്.
