ബൈക്കിലെത്തിയ സംഘം ഗുണ്ട നേതാവിനെ നടു റോഡിൽ വെട്ടിക്കൊന്നു
Updated: May 21, 2023, 21:51 IST

ബംഗളൂരു: ആറംഗ സംഘം വെട്ടുകത്തിയുമായി ബൈക്കിലെത്തി ഗുണ്ട നേതാവിനെ വെട്ടിക്കൊന്നു. ചന്ദ്രശേഖർ എന്ന ചന്ദുവാണ് കൊല്ലപ്പെട്ടത്. മൈസൂരു മുന്‍ കോര്പറേഷന് അംഗമായ അവ്വ മദേശയുടെ സഹചാരിയായിരുന്നു ചന്ദ്രശേഖര്‍. 2016ല്‍ ഗുണ്ട സംഘത്തില്‍പെട്ട പാദുവര ഹള്ളിദേവുവിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കുറ്റമുക്തനായത്.