ജമ്മു കാഷ്മീരിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേര് മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
Thu, 4 May 2023

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ റമ്പാന് ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ സനാസര്‍ പ്രദേശത്തെ മാ ശാന്തി ഹോട്ടലിലാണ് തീ പിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.