പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി! പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്
Sat, 6 May 2023

വാട്സ്ആപ്പിലെ പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി. റിപ്പോർട്ടുകൾ പ്രകാരം, പോൾ അപ്ഡേറ്റുകൾ ഉൾപ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. പോളിലൂടെ സന്ദേശങ്ങൾ ഫിൽട്ടർ ചെയ്യാൻ, ചാറ്റ് ഓപ്ഷനിലെ പോളുകളിൽ സെർച്ച് ചെയ്താൽ മതിയാകും. കൂടാതെ, ഒറ്റ വോട്ടെടുപ്പുകൾ സൃഷ്ടിക്കുക, ചാറ്റുകളിൽ പോളുകൾക്കായി തിരയുക, പോൾ ഫലങ്ങളെക്കുറിച്ചുളള അപ്ഡേറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ പോൾ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ഒരുതവണ മാത്രം വോട്ട് ചെയ്യാൻ കഴിയുന്നതാണ്. ഇതിനായി ‘Allow multiple answer ‘ എന്ന ഓപ്ഷൻ ഓഫ് ചെയ്യാൻ കഴിയും. 2022 നവംബറിലാണ് പോൾ ഫീച്ചർ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതി നേടാൻ പോൾ ഫീച്ചറിന് സാധിച്ചിട്ടുണ്ട്.