രാജസ്ഥാനിൽ കുഴൽകിണറ്റിൽ വീണ കുട്ടിയെ രക്ഷപെടുത്തി
May 21, 2023, 06:49 IST

ജയ്പുർ: രാജസ്ഥാനിൽ കുഴൽകിണറിൽ വീണ ഒൻപത് വയസുകാരനെ രക്ഷപെടുത്തി. ജയ്പുരിലെ ഭോജ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. 300 അടി താഴ്ചയുള്ള കുഴൽകിണറ്റിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണത്. സിവിൽ ഡിഫൻസിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതനായി രക്ഷിക്കാനായത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.