Times Kerala

ഓൺലൈനായി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത വ്യവസായിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

 
ഓൺലൈനായി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത വ്യവസായിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ
ബംഗളൂരു: ഓൺലൈനായി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത വ്യവസായിക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ബംഗളൂരുവിലാണ് സംഭവം നടന്നത്. ഒല എസ് വൺ പ്രോ സ്കൂട്ടറായിരുന്നു ഇയാൾ ബുക്ക് ചെയ്തിരുന്നത്.  ഈ മാസം പതിനൊന്നിന് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി ഒരു വെബ്സൈറ്റിൽ നിന്നും ലഭിച്ച നമ്പറിലേക്ക് വിളിച്ച് വ്യവസായി വിവരങ്ങൾ അന്വേഷിക്കുകയും തുടർന്ന് വാട്സ്ആപ്പിൽ സ്കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ അയക്കാമെന്ന നിർദേശം ലഭിക്കുകയും ചെയ്തു. ശേഷം  വിവരങ്ങൾ അയച്ചു നൽകിയ സംഘം 35,000 രൂപയുടെ ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. പണമയക്കാനുള്ള അക്കൗണ്ട് നമ്പറും നൽകി.

മാർച്ച് 11ന് സ്കൂട്ടറിന്‍റെ വിലയായ 10,5000 രൂപ വ്യവസായി മൂന്നു തവണയായി അയച്ചു കൊടുക്കുകയായിരുന്നു. മാർച്ച് 13ന് സ്കൂട്ടർ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ്സംഘം  വീണ്ടും അദ്ദേഹത്തെ വിളിക്കുകയും 2,0000 രൂപ കൂടി അയച്ച് നൽകാൻ ആവശ്യപ്പെടുകായും ചെയ്തതോടെ സംശയം തോന്നിയ വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു. പണമയച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നോക്കിയെങ്കിലും പണം നേരത്തെ തന്നെ പിൻവലിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. 

Related Topics

Share this story