വിവാഹച്ചടങ്ങിനിടെ മുൻ കാമുകന്റെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
Sat, 30 Apr 2022

മഥുര: വിവാഹച്ചടങ്ങിനിടെ കാമുകന്റെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുബാരിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം.കാജല്‍ എന്ന യുവതിയാണ് മുൻ കാമുകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹചടങ്ങിനിടെ വിശ്രമമുറിയിലേക്ക് പോയ യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി കാമുകനായ അനീഷ് വെടിയുതിര്‍ക്കുകയായിരുന്നു. ഇടത് കണ്ണിന് സമീപം വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു യുവാവ് വെടിവച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും മറ്റൊരാളുമായുള്ള വിവാഹം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അനീഷ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.