റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

death
 ക​രിം​ന​ഗ​ർ: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മൂന്ന്  തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ജ​ധാ​നി എ​ക്‌​സ്‌​പ്ര​സാ​ണ് മൂ​ന്നു​പേ​രെ​യും ഇ​ടി​ച്ച​ത്.

ദു​ർ​ഗ​യ്യ, വേ​ണു, സീ​നു എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. മ​റ്റൊ​രാ​ൾ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. തെ​ല​ങ്കാ​ന​യി​ലെ പെ​ദ്ദ​പ്പ​ള്ളി ജി​ല്ല​യിലാണ് അപകടം നടന്നത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ചി​ക്കു​റാ​യി, കോ​ത​പ്പ​ള്ളി വി​ല്ലേ​ജു​ക​ൾ​ക്കി​ട​യി​ലെ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനിടെയായിരുന്നു അപകടം.

മൃ​ത​ദേ​ഹ​ങ്ങ​ൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.സം​ഭ​വ​ത്തി​ൽ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Share this story