സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വനിതാ ജീവനക്കാരിക്കുനേരെ അതിക്രമം; യാത്രക്കാരനെ ഇറക്കി വിട്ടു

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വനിതാ ജീവനക്കാരിക്കുനേരെ അതിക്രമം; യാത്രക്കാരനെ ഇറക്കി വിട്ടു
 
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വനിതാ കാബിന്‍ ക്രൂവിന് നേരെ യാത്രക്കാരന്റെ അതിക്രമം. സംഭവത്തെ തുടർന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി-ഹൈദരാബാദ് വിമാനത്തിലാണ് സംഭവം നടന്നത്. ജീവനക്കാരിയോട് തട്ടിക്കയറുന്ന യാത്രക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇയാളെ പിന്തുണച്ച മറ്റൊരു യാത്രക്കാരനെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. യാത്രക്കാരന്‍ മോശമായി സ്പര്‍ശിച്ചെന്നാണ് കാബിന്‍ ക്രൂവിന്റെ പരാതി. എന്നാല്‍ തിരക്കിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയെങ്കിലും വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇരു യാത്രക്കാരെയും സുരക്ഷാജീവനക്കാര്‍ക്ക് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this story