വാജ്‌പേയിയുടെ ജീവിതം സിനിമയാവുന്നു, പങ്കജ് ത്രിപാഠി നായകൻ; 2023 ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുന്നു

വാജ്‌പേയിയുടെ ജീവിതം സിനിമയാവുന്നു, പങ്കജ് ത്രിപാഠി നായകൻ; 2023 ക്രിസ്മസിന് ചിത്രം  റിലീസ് ചെയ്യുന്നു
മുംബൈ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതകഥ പറയുന്ന ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേയി’ൽ നടൻ പങ്കജ് ത്രിപാഠി വാജ്‌പേയിയാകും.

മലയാളിയായ മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻ.പി.യുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. രവി ജാദവാണ് സംവിധായാകൻ. ഉത്കർഷ് നൈതാനിയാണ്  തിരക്കഥ.

മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു.ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.

Share this story