രാ​ജ​ധാ​നി ജ്വ​ല്ല​റി ക​വ​ര്‍ച്ചക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ ഉ​ഡു​പ്പി കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

രാ​ജ​ധാ​നി ജ്വ​ല്ല​റി ക​വ​ര്‍ച്ചക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ ഉ​ഡു​പ്പി കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
മം​ഗ​ളു​രു: ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി ക​വ​ര്‍ച്ചക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ ഉ​ഡു​പ്പി കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര്‍ക്ക​ള​യി​ലെ ബീ​ഡു​വി​ല്‍ താ​മ​സി​ക്കു​ന്ന റി​യാ​സ് എ​ന്ന മു​ഹ​മ്മ​ദ് റി​യാ​സ് (39), കാ​പ്പ് താ​ലൂ​ക്കി​ലെ യെ​ല്ലൂ​ര്‍ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് ദേ​വാ​ഡി​ഗ (38) എ​ന്നി​വ​രെയാണ് ക​വ​ര്‍ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഉ​ഡു​പ്പി കോ​ട്ട​ പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൊ​സ​ങ്ക​ടി​യി​ലെ രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ല്‍ ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​വ​ര്‍ ക​വ​ര്‍ച്ച ചെ​യ്ത മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും 15 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പൊ​ലീ​സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​കളാണ്. കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സാ​യി​ബ​റ​ക്ക​ട്ടെ​യി​ല്‍ പൊ​ലീ​സ് സം​ഘം വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ഷ് ദേ​വാ​ഡി​ഗ​യും മു​ഹ​മ്മ​ദ് റി​യാ​സും മോ​ഷ്ടി​ച്ച കാ​റി​ല്‍ എ​ത്തി​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​റി​ന​ക​ത്ത് രേ​ഖ​ക​ളി​ല്ലാ​ത്ത സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​ഭ​ര​ണ​ങ്ങ​ളെക്കുറി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ശാ​സ്താ​ന​യി​ലെ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍ക്കാ​ന്‍ ശി​വ​മൊ​ഗ്ഗ​യി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്നു. 2021 ജൂ​ലൈ 26നാ​ണ് ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ല്‍ ക​വ​ര്‍ച്ച ന​ട​ന്ന​ത്. 26ന് ​അ​ർ​ധ​രാ​ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘം ജ്വ​ല്ല​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ക​ള​ത്തൂ​രി​ലെ അ​ബ്ദു​ല്ല​യെ കെ​ട്ടി​യി​ട്ട് മ​ര്‍ദി​ച്ചശേ​ഷം 15 കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും നാ​ല​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍ന്നു​വെ​ന്നാ​ണ് കേ​സ്. 

Share this story