ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ തൃ​ണ​മൂ​ൽ വ​ക്താ​വ് അ​റ​സ്റ്റി​ൽ

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ തൃ​ണ​മൂ​ൽ വ​ക്താ​വ് അ​റ​സ്റ്റി​ൽ
കോ​ൽ​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി​എം​സി) വ​ക്താ​വ് സാ​കേ​ത് ഗോ​ഖ​ലെ അ​റ​സ്റ്റി​ൽ. ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ ശേ​ഖ​രി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് സാ​കേ​ത് ഗോ​ഖ​ലെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ജ​റാ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​മാ​ന കേ​സി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സാ​കേ​ത് ഗോ​ഖ​ലെ​യെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ‌‌  ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ സ്വ​രൂ​പി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സ് ഡി​സം​ബ​ർ 29-ന് ​ഗോ​ഖ​ലെ​യെ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Share this story