ഐപിഎല്ലിൽ സിഎസ്‌കെയ്ക്ക് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
Sun, 15 May 2022

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം അല്‍പസമയത്തിനകം ആരംഭിക്കും. ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നാല് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ഗുജറാത്ത് കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തി.