ഒന്നാംനിലയിലുള്ള വീട്ടില്‍നിന്ന് അലമാര താഴേക്കിറക്കുമ്പോള്‍ വൈദ്യുതികമ്പിയില്‍ തട്ടി മൂന്നുപേര്‍ മരിച്ചു
Sep 23, 2022, 14:58 IST

ചെന്നൈ: ഒന്നാംനിലയിലുള്ള വീട്ടില്‍നിന്ന് അലമാര താഴേക്കിറക്കുമ്പോള്‍ വൈദ്യുതികമ്പിയില്‍ തട്ടി മൂന്നുപേര്‍ മരിച്ചു. ധര്‍മപുരിയിലാണ് സംഭവം. വീട്ടുടമ പച്ചയപ്പന്‍(45), വാടകയ്ക്ക് താമസിച്ചിരുന്ന ഇല്ല്യാസ്(60), ഗോപി(20) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുകൂടിയുള്ള പടിക്കെട്ടിലൂടെ അലമാര താഴേക്ക് ഇറക്കുമ്പോഴാണ് ചാഞ്ഞുകിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി വൈദ്യുതിയാഘാതമേറ്റത്. ഇല്ല്യാസ് വീട് ഒഴിയുന്നതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇല്ല്യാസും ഗോപിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.