"എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി"; അഫ്‌താബിനെതിരെ ശ്രദ്ധ പൊലീസിന് നല്‍കിയ പരാതി പുറത്ത്

 "എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി"; അഫ്‌താബിനെതിരെ ശ്രദ്ധ പൊലീസിന് നല്‍കിയ പരാതി പുറത്ത്
 

പാല്‍ഗര്‍: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രദ്ധ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഫ്‌താബ് അമീനെതിരെ പൊലീസിന് നല്‍കിയ പരാതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയിലെ പാല്‍ഗറിലെ തുലിന്‍ജ് പൊലീസ് സ്റ്റേഷനിലേക്കാണ് 2020 നവംബര്‍ 23ന് ശ്രദ്ധ പരാതി അയക്കുന്നത്. തന്നെ കൊന്ന് കഷണങ്ങളാക്കും എന്ന് അഫ്‌താബ് ഭീഷണിപ്പെടുത്തിയാതായി  ശ്രദ്ധ നൽകിയ  പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഭീഷണിപ്പെടുത്തിയത് പോലെ തന്നെ അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കുകയായിരുന്നു. കഷണങ്ങളാക്കിയ ശരീര ഭാഗങ്ങള്‍ ആഴ്‌ചകള്‍ എടുത്ത് ഒരോ ഭാഗങ്ങളായി ഡല്‍ഹിയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അഫ്‌താബ് ആലം ഇപ്പോള്‍ ജയിലിലാണ്.ശ്രദ്ധയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അഫ്‌താബിനെതിരെയുള്ള പരാതി ശ്രദ്ധ പിന്‍വലിക്കുകയാണ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം കൈപ്പടയിലാണ് ശ്രദ്ധ പരാതി തയ്യാറാക്കിയത്. ശ്രദ്ധ അനുഭവിച്ച പീഡനങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിവാക്കുന്നതായിരുന്നു പരാതി. 

Share this story