യുവാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു; സംഘർഷ ഭീതിയിൽ പ്രദേശത്ത് 48 മണിക്കൂർ ഇന്‍റർനെറ്റ് വിച്ഛേദിച്ചു

gun
ജയ്പൂർ: ആറു മാസം മുമ്പ് നടന്ന കൊലപാതകത്തിന് പ്രതികാരവുമായി യുവാവിനെ വെടിവെച്ച് കൊന്നു. യുവാവിന്‍റെ സഹോദരന് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ഭിൽവാര നഗരത്തിലാണ് സംഭവം നടന്നത്. 34-കാരനായ ഇബ്രാഹീം പത്താൻ ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തെ തുടർന്ന് ഭിൽവാര നഗരത്തിൽ 48 മണിക്കൂർ ഇന്‍റർനെറ്റ് വിച്ഛേദിച്ചതായി പൊലീസ് അറിയിച്ചു. മേയിൽ നടന്ന ആദർശ് തപാഡിയ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ബൈക്കുകളിലെത്തിയ നാല് പേർ സഹോദരങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വിവരമറിഞ്ഞ് വിവിധയിടങ്ങളിൽ ജനക്കൂട്ടം തടിച്ചുകൂടി. മുൻകരുതൽ നടപടിയായി നഗരത്തിൽ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഹവ സിങ് ഘുമാരിയ പറഞ്ഞു.

Share this story