ഭാര്യ വാതില്‍ തുറന്നില്ല, പൈപ്പ് ലൈനിലൂടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് കാല്‍വഴുതി വീണ് മരിച്ചു
Wed, 25 Jan 2023

ഭാര്യ വാതില്‍ തുറക്കാത്തതിനെ തുടർന്ന് പൈപ്പ് ലൈനിലൂടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. ചെന്നൈയിലെ ജൊലാര്‍പേട്ടിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ മാര്ക്കറ്റീങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു (30)ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി വൈകി വീട്ടിലെത്തിയ ഇയാള്‍ കോളിങ് ബെല്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പുനിതയെ പലവട്ടം ഫോണ്‍ ചെയ്തു. ഭാര്യ ഫോണ്‍ എടുക്കാത്തതിനാല്‍ മൂന്നാം നിലയിലേക്ക് പൈപ്പ് ലൈനിലൂടെ കയറാന്‍ ശ്രമിച്ച യുവാവ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീടിനു പുറത്തേക്ക് വന്ന പുനിതയാണ് തെന്നരശു വീണുകിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് സുഹൃത്തുക്കളും ചേർന്ന് തെന്നരശുവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച് യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും അന്‍പതോളം ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനു മുന്നിലുളള റോഡ് ഉപരോധിക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ഫലം പുറത്തുവരാത്തതിനാല്‍ പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.