ആൻഡ്രൂ സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത വേര്‍പാട്; കുറിപ്പുമായി സച്ചിന്‍

news
 മുംബൈ: ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. സൈമണ്ട്‌സിന് ലോകമെങ്ങും നിന്ന് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ് .ഇതിനിടെ  ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്ക്യാമ്പില്‍ ഒന്നിച്ചുണ്ടായിരുന്നപ്പോഴത്തെ ഓര്‍മ്മകളാണ് ഇന്ത്യന്‍ ഇതിഹാസം ഓര്‍ത്തെടുത്തത്. കൂടാതെ രാജ്യാന്തര കരിയറില്‍ ആൻഡ്രൂ സൈമണ്ട്‌സിന് എതിരെയും സച്ചിന്‍ കളിച്ചിട്ടുണ്ട്. 

Share this story