മദ്യവിൽപ്പന എതിർത്തു; ഡിഎംകെ നേതാവിനെ തലയറുത്ത് കൊലപ്പെടുത്തി മദ്യവില്പനക്കാരി

ചെന്നൈ: തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നത് തടഞ്ഞ വാര്‍ഡ് മെമ്പറുടെ തലവെട്ടി. നടുവീരപ്പട്ട് കൗണ്‍സിലര്‍ എം.സി.സതീഷ് (30) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോകശ്രീ എന്ന സ്ത്രീയാണ് ഇയാളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
വീടിനുള്ളില്‍ വച്ച് വാള് ഉപയോഗിച്ച് തലയറുത്ത ശേഷം, ഗേറ്റിനു മുമ്പില്‍ കൊണ്ടുപോയി വച്ചെന്നു പോലീസ് പറയുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണെന്നു പോലീസ് പറഞ്ഞു.

കരിഞ്ചന്തയില്‍ സ്ഥിരമായി മദ്യവില്പന നടത്തുന്നയാളാണ് ലോകശ്രീ. ഇതിനെതിരെ വാര്‍ഡ് കൗണ്‍സിലറായ സതീഷ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരത്തെ തുടർന്നാണ് പ്രതി കൊല നടത്തിയത്.നേരത്തെ വ്യഭിചാര കേന്ദ്രം നടത്തിയിരുന്ന യോഗേശ്വരിക്കു കൊലപാതകത്തിനു മറ്റാരുടേയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.