കാറിലെത്തിയ റോഡരികിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടികൾ മോഷ്‌ടിച്ച ദമ്പതികളെ തിരഞ്ഞു പോലീസ്
Updated: Sep 20, 2022, 13:13 IST

ബംഗളൂരു: കാറിലെത്തിയ ദമ്പതികൾ റോഡരികിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടികൾ മോഷ്‌ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബെംഗളൂരുവിലെ ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അർധരാത്രിയിൽ കാറിലെത്തിയ ദമ്പതികൾ റോഡരികിലെ ബസവനഗുഡി സ്റ്റുഡിയോയുടെ മുന്നില്‍ വാഹനം നിർത്തി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യംകാറില്‍ നിന്ന് ഇറങ്ങി യുവാവ് ചെടിച്ചട്ടികള്‍ എടുത്ത് ഡിക്കിയിലേക്ക് വച്ചു. ഈ സമയം യുവതി കാറിന്‍റെ ഗ്ലാസുകൾ വൃത്തിയാക്കുന്ന വ്യാജേന ചുറ്റുപാടും നിരീക്ഷിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. പൂച്ചട്ടികള്‍ മോഷ്‌ടിച്ച് ഇരുവരും വേഗം അവിടെ നിന്നും രക്ഷപെടുകയും ചെയ്‌തു.