ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേർ മരിച്ച സംഭവ൦: ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ട്രക്ക് രാജ്യതലസ്ഥാനത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അറസ്റ്റിലായാത് കപഷേര സ്വദേശിയായ സിദ്ധിർ കുമാറാണ്. ഇന്ന് പുലർച്ചെ 1.51ന് ഡൽഹി സീമാപുരിയിൽ ആണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവറെ അറസ്റ്റ് ചെയ്തത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ട്രക്കും പിടിച്ചെടുത്തു. ഐപിസി 279, 304എ, 337 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ പിടികൂടാൻ സാധിച്ചത് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണെന്ന് പോലീസ് പറഞ്ഞു.
മരിച്ചത് റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ്. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നത് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡിപ്പോയ്ക്ക് സമീപമാണ്. കരിം (52), ഛോട്ടേ ഖാൻ (25), ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്. മനീഷ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.