കസേര കൊണ്ടുവരാൻ വൈകി; പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി

 കസേര കൊണ്ടുവരാൻ വൈകി; പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി

കസേര കൊണ്ടുവരാൻ വൈകിയതിന് പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്നാട് മന്ത്രി. ഡിഎംകെ നേതാവും തമിഴ്നാട് ക്ഷീരവികസന മന്ത്രിയുമായ എസ്എം നാസറാണ് പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുക്കാനുള്ള പരിപാടിയുടെ ക്രമീകരണങ്ങൾ പരിശോധിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ  തനിക്ക് ഇരിക്കാൻ മന്ത്രി കസേര ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കസേര കൊണ്ടുവരാൻ വൈകിയതോടെ  മന്ത്രി ദേഷ്യത്തോടെ പ്രവർത്തകർക്ക് നേരെ കയർക്കുകയും  കല്ലെറിയുകയുമായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


 

Share this story