വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവം; മരണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ

death
ബെംഗളൂരു: നഗരത്തിലെ 67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാളുടെ പെൺസുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹം യുവതിയും ഭർത്താവും ചേർന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നവംബർ 17നായിരുന്നു 67കാരനായ വ്യവസായിയുടെ മൃതദേഹം ജെ.പി. നഗറിൽ നിന്ന് കണ്ടത്തിയത്. തുടർന്ന് പോലീസ് ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെൺസുഹൃത്തിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളതായി കുടുംബാഗങ്ങൾ പറഞ്ഞതായി പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

Share this story