കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി

കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി
 ബിർഭും: പശ്ചിമ ബംഗാളിൽ ബിർഭും ജില്ലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി. ശാന്തിനികേതനിലെ മോൾഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം നടന്നത്. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് അഞ്ച് വയസുളള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണ് കടയിലേക്ക് പോയ ശുഭം ഠാക്കൂറിനെ കാണാതാവുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും സംഭവത്തിൽ പ്രകോപിതരായ നാട്ടുക്കാർ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.

കുട്ടിയുടെ ബന്ധുക്കളും അയൽവാസിയും തമ്മിൽ തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അയൽവാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this story