Times Kerala

ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ നദീതീരത്ത് നിന്ന് കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് സംശയം

 
ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ നദീതീരത്ത് നിന്ന് കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് സംശയം
മുംബൈ: പൂനെയിൽ ഒരു കുടുംബത്തിലെ ഏഴ്പേരുടെ മൃതദേഹം നദീതടത്തിൽ നിന്ന് കണ്ടെത്തി. പൂനെ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ ദൗണ്ട് തഹസിൽ യവത് ഗ്രാമത്തിലെ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്. മരിച്ചവരിൽ പ്രായമായ ദമ്പതികൾ, അവരുടെ മകൾ, മരുമകൻ, മൂന്ന് പേരക്കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു. കൂട്ട ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.  'പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണ്. എന്നിരുന്നാലും പൊലീസ് എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തിവരികയാണ്. അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു," പൊലീസ് പറഞ്ഞു

Related Topics

Share this story