സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ പുറത്ത്; തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ പുറത്ത്; തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ചെന്നൈ: സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ ബി.ജെ.പി നേതാവ് സൂര്യ ശിവയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.

ബി.ജെ.പിയുടെ വനിതാ നേതാവിനോട് അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൂര്യയുടെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.

അതേസമയം, ഈ കാലയളവിൽ അണിയെന്ന നിലയിൽ സൂര്യ ശിവക്ക് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാമെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. 

Share this story