യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന് ആ​ദ​രാ​ഞ്ജ​ലി; ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ

news65
 ന്യൂ​ഡ​ൽ​ഹി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ഇ​ന്ത്യ. ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ത്യ​യി​ൽ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.തുടർന്ന് ദുഃ​ഖാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടും. അതെസമയം നേ​ര​ത്തെ യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള​വ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Share this story