തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

news
ഡൽഹി : തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍  കന്നിക്കിരീടം ഉറപ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നുവെന്നും . രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നുഎന്നും . വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും' എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.  
 

Share this story