ലക്‌നൗവിനെ എറിഞ്ഞിട്ടു, പ്ലേ ഓഫിൽ കടന്ന് ഗുജറാത്ത് ടൈറ്റൻസ്

news
 ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി ഹർദിക് പാണ്ഡ്യായുടെ ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. 62 റൺസിനാണ് ഗുജറാത്ത് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിനും വലിയ സ്കോർ ഉയർത്തുവാനായിരുന്നില്ല. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് ഗുജറാത്ത് ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ പൂർണ പരാജയമായിരുന്ന ലക്‌നൗവിന് 13.5 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടമായപ്പോൾ 82 റൺസ് മാത്രമേ എടുക്കുവാനായുള്ളു. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ(63*), ഡേവിഡ് മില്ലർ(26), രാഹുൽ തേവാട്ടിയ(22) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ റാഷിദ് ഖാൻ നാലും യാഷ് ദയാൽ, സായി കിഷോർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി ലക്‌നൗവിനെ പിടിച്ചുകെട്ടി. ലക്‌നൗ നിരയിൽ ഡികോക്ക്(11), ദീപക് ഹൂഡ(27) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ലക്‌നൗവിനായി ആവേശ് ഖാൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. പോയിന്റ് പട്ടികയിൽ ഗുജറാത്ത് ഒന്നാമതും ലക്‌നൗ രണ്ടാം സ്ഥാനത്തുമാണ്.

Share this story