Times Kerala

ഡൽഹി ഹൈക്കോടതി ബലാത്സംഗം വിവാഹബന്ധത്തിൽ ഉണ്ടാകുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിൽ ഭിന്ന വിധി പ്രഖ്യാപിച്ചു

 
183


ന്യൂഡൽഹി:  ഡൽഹി ഹൈക്കോടതി ബലാത്സംഗം വിവാഹബന്ധത്തിൽ ഉണ്ടാകുന്നത്  ക്രിമിനൽ കുറ്റമാക്കുന്നതിൽ ഭിന്ന വിധി പ്രഖ്യാപിച്ചു. വിഷയത്തിൽ ജഡ്ജിമാരായ ജസ്റ്റിസ് രാജീവ് ശക്ധേർ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവർ  സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് ഭിന്ന വിധി പ്രഖ്യാപിച്ചത്.

 ഭരണഘടനാ വിരുദ്ധമാണ് ഭർതൃപീഡനത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ  നൽകുന്ന ഇളവ് എന്ന്  ജസ്റ്റിസ് രാജീവ് ശക്ധറും ഭർതൃപീഡനം ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് ഹരിശങ്കറും വിധി പറഞ്ഞു. കേസ് ഇതിനെ തുടർന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് അയക്കാനും തീരുമാനിച്ചു.  ജസ്റ്റിസ് രാജീവ് ശക്ധർ പീഡനക്കേസുകളിലെ പരിധിയിൽ നിന്ന്  വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്  ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375 (2) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. എന്നാൽ മലയാളിയായ ജസ്റ്റിസ് സി. ഹരി ശങ്കറുടെ അഭിപ്രായം ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് .

Related Topics

Share this story