സുപ്രീം കോടതി ഉത്തരവ്: ലക്ഷ്മണ രേഖ പരാമർശവുമായി കേന്ദ്രനിയമമന്ത്രി

kiran

ന്യൂഡൽഹി: വിവാദമായ രാജ്യദ്രോഹ നിയമം സർക്കാർ പുനഃപരിശോധിക്കുന്നതിനാൽ സ്റ്റേ ചെയ്യുമെന്നും കേസിൽ ജയിലിൽ കഴിയുന്നവർക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നുമുള്ള സുപ്രീം കോടതിയുടെ  വിധിയിൽ പരോക്ഷമായ അതൃപ്തി സൂചിപ്പിച്ച്  കേന്ദ്ര നിയമമന്ത്രി.

ഉത്തരവിനു തൊട്ടുപിന്നാലെ, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു താൻ കോടതിയെയും അതിന്‍റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാവർക്കും ബാധകമായ "ലക്ഷ്മണ രേഖ" ആരും മറികടക്കരുതെന്നും മാധ്യമങ്ങളോടു പറഞ്ഞു.

Share this story